തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടയിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ ഷൂ ഏറ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെയുള്ള കേസ് ഫാസിസ്റ്റ് നടപടിയെന്ന് പൊതുപ്രവര്‍ത്തക കെ.അജിത. പൊലീസ് കേസെടുത്തത് ഭീഷണിയുടെ ഭാഗമായിട്ടാണ്. ഭരണകൂടവും പൊലീസും ഒത്തുകളിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കെ അജിത പ്രതികരിച്ചു.
Read Also: പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
അനാവശ്യമായി കേസെടുക്കാനുള്ള പ്രവണത മുളയിലെ നുള്ളണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. കേസ് നിര്‍ഭാഗ്യകരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്നായിരുന്നു മുസ്ലിം ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പ്രതികരണം.
Post Your Comments