സ്പോന്സര്മാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് ഗാര്‍ഹിക ജോലിക്കാരെ ലഭിക്കാനായി റിക്രൂട്ടിങ് ഓഫീസുകളില്‍ ഹാജരാക്കണമെന്ന നിബന്ധന ഫിലിപ്പൈന്‍ എംബസ്സി പിന്‍വലിക്കും. കുവൈത്തിലെ നിയമങ്ങള്‍ക്കു എതിരാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്തരം ഒരു നടപടി.
ഗാര്‍ഹിക തൊഴിലാളികളെ ലഭ്യമാക്കാനുള്ള നിബന്ധനകള്‍ ഉള്‍ക്കൊളിച്ചു കൊണ്ട് രാജ്യത്തെ എല്ലാ ഡൊമെറ്റിക്ഹെല്പ്പേഴ്സ് ഓഫീസുകള്‍ക്കും ഫിലിപ്പൈന്‍ എംബസ്സി അയച്ചിരുന്ന സര്‍ക്കുലറിലേ വ്യവസ്ഥയാണ് പിന്‍വലിക്കാന്‍ ആണ് എംബസ്സി ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.
നേരത്തെ ഫിലിപ്പൈന്‍ തൊഴില്‍ മന്ത്രി കുവൈത്ത് സന്ദര്‍ശിച്ചപ്പോള്‍ വിദേശകാര്യ മന്ത്രാലയം ഈ നിബന്ധന എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ നിയമവ്യവസ്ഥക്കു എതിരുനില്‍ക്കുന്ന നിബന്ധനയാണെന്നു ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യമന്ത്രാലയം ഇകാര്യം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് സാലറി സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എംബസ്സി എത്തിയത്.
Post Your Comments