Latest NewsIndia

എം.ജെ അക്ബര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചു

ന്യൂ ഡല്‍ഹി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജി വെച്ചു. മീ ടൂ ആരോപണങ്ങളെ തുടര്‍ന്നാണു രാജി. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക ഉള്‍പ്പടെ എട്ടു പേര്‍ അക്ബറില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് എം ജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബ് തുറന്നെഴുതിയുരുന്നു.

മന്ത്രിയും മുന്‍ എഡിറ്ററുമായ എം ജെ അക്ബര്‍ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി’ ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവര്‍ത്തക തുറന്ന് എഴുതിയത്. ന്യൂഡല്‍ഹിയിലെ ഏഷ്യന്‍ ഏജ് ഓഫീസില്‍ ജോലി ചെയ്ത ആറു മാസം അക്ബര്‍ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button