Latest NewsNewsIndia

നേതൃത്വം ആവശ്യപ്പെട്ടു: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു

അഗർത്തല: ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു. ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബിപ്ലവിന്റെ രാജി. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവിന്റെ രാജി. 25 വര്‍ഷത്തെ ഇടതുഭരണത്തിന് വിരാമമിട്ട്, 2018ലാണ് ബിപ്ലവിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്.

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ശനിയാഴ്ച വൈകിട്ട് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുമെന്നാണ് ലഭ്യമായ വിവരം. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബിജെപി. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയും യോഗത്തില്‍ പങ്കെടുക്കും. ബിപ്ലവിനെതിരെ പാർട്ടിയിൽ കുറെക്കാലമായി ആഭ്യന്തര കലാപം നടന്നുവരികയായിരുന്നു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈറ്റമിൻ സിറപ്പ് അമിത അളവിൽ നൽകി: നാല് വയസുകാരൻ അവശനിലയിൽ

എംഎല്‍എമാരായ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ എന്നിവർ, കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുയര്‍ത്തി രംഗത്ത് വന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടി, സംസ്ഥാനത്തെ ജനാധിപത്യം തകര്‍ന്നിരിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button