കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് ഗോതബായ രജപക്‌സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചു. എന്നാൽ, പ്രസിഡന്റ് രാജി സ്വീകരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയാണ്. രാജിവച്ചെന്ന വാർത്ത പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു.
തിങ്കളഴ്ച രാവിലെ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. കൊളംബോയില്‍ പ്രതിഷേധ സമരം നടത്തിയ 700 ഓളം പേര്‍ അറസ്റ്റിലായി. തുടർന്ന്, ശ്രീലങ്കയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് പരിഹാരം കാണുന്നതിനായി പ്രധാനമന്ത്രി രാജിവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
വാടകക്കുടിശ്ശികയായി നൽകാനുള്ളത് കോടികൾ: ഡല്‍ഹിയിലെ ബംഗ്ലാവ് ഒഴിയാൻ നോട്ടീസയച്ച് കേന്ദ്രം
ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കു തടയിടാനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, എന്നിവ ഉള്‍പ്പെടെ പന്ത്രണ്ടോളം സമൂഹിക മാധ്യമങ്ങള്‍ക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രോഷാകുലരായ ജനങ്ങള്‍ പ്രസിഡന്റിന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ, ശ്രീലങ്കന്‍ സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
Post Your Comments