
കോട്ടയം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജി വച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന് ശങ്കര്‍ മോഹന്‍ രാജിക്കത്ത് നല്‍കി. ഡയറക്ടര്‍ സ്ഥാനത്തുള്ള തന്റെ കാലാവധി അവസാനിച്ചത് കൊണ്ടാണ് രാജി നല്‍കിയതെന്ന് ശങ്കര്‍ മോഹന്‍ അറിയിച്ചു.
‘രണ്ട് വര്‍ഷമായിരുന്നു കാലാവധി. പിന്നെ ഒരു വര്‍ഷം കൂടി നീട്ടിത്തന്നു. ഇപ്പോള്‍ കാലാവധി അവസാനിച്ചു. അത് കൊണ്ടാണ് ചെയര്‍മാന് രാജി സമര്‍പ്പിച്ചപുറത്ത് വന്നിരിക്കുന്ന വിവാദങ്ങളുമായി തന്റെ രാജിക്ക് ഒരു ബന്ധവുമില്ല. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. ജാതീയപരമായ വിവേചനമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്,’ ശങ്കര്‍ മോഹന്‍ വ്യക്തമാക്കി.
റെയിൽവേ മേൽപാലത്തിനടിയിലെ പറമ്പിൽ തീപിടുത്തം
എന്നാൽ, ഡയറക്ടര്‍ രാജിവക്കുക എന്നത് മാത്രമല്ല തങ്ങളുടെ ആവശ്യമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള 14ൽ അധികം ആവശ്യങ്ങളാണ് തങ്ങള്‍ മുന്നോട്ട് വച്ചിരുന്നതെന്നും അത് പരിഹരിക്കപ്പെടണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
Post Your Comments