Latest NewsKerala

കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍

ഇരയ്ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് കെപിഎസി ലളിതയുടെ നിലപാടെന്നും

തിരുവനന്തപുരം: കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍. അമ്മ സംഘടനയ്ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ നടത്തിയ കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു. ഡബ്ല്യുസിസിക്ക് പൂർണ പിന്തുണ വാദ്ഗാനം ചെയ്യുന്നു എന്നും വനിതാ കമ്മീഷൻ

പീഡനം നടന്നാല്‍ അത് വീടിനുള്ളില്‍ തന്നെ തീര്‍ക്കണം എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടിച്ചമര്‍ത്തലിന്റേതാണ്. പീഡനത്തെ ലഘൂകരിക്കാൻ ഉള്ള ശ്രമം അംഗീകരിക്കാൻ ആകാത്തതെന്ന് വനിതാ കമ്മീഷന്‍ വിശദമാക്കി. കെ പി എസി ലളിതയെ പോലെ മുതിർന്ന വ്യക്തി ഒരിക്കലും പറയാൻ പാടില്ലാത്ത പരാമർശങ്ങളാണ് അവര്‍ നടത്തിയത്. ഇരയ്ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് കെപിഎസി ലളിതയുടെ നിലപാടെന്നും വനിത കമ്മീഷന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button