ErnakulamKeralaNattuvarthaLatest NewsNews

‘അത്രയും തരം താഴാൻ ഞാനുദ്ദേശിക്കുന്നില്ല’: അതിജീവിതയ്‌ക്കെതിരായ സിദ്ദിഖിന്റെ പരാമർശത്തിനെതിരെ റിമ കല്ലിങ്കൽ

എറണാകുളം: ‘അതിജീവിത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?’ എന്ന, നടൻ സിദ്ദിഖിന്റെ പരാമർശത്തിനെതിരേ നടി റിമ കല്ലിങ്കൽ. അത്രയും തരം താഴാൻ താനില്ലെന്ന് റിമ കല്ലിങ്കൽ പ്രതികരിച്ചു. അതിജീവിതയ്ക്ക് സർക്കാരുമായി ആശങ്ക പങ്കുവെക്കാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും അവരുടെ പരാതിയെ രാഷ്ട്രീയവത്കരിക്കേണ്ട ആവശ്യമില്ലെന്നും റിമ പറഞ്ഞു.

അനാവശ്യമായി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിഷയമായപ്പോഴാണ് അവര്‍ മുഖ്യമന്ത്രിയെ കണ്ടതെന്നും റിമ വ്യക്തമാക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിമ കല്ലിങ്കൽ.

മാർച്ച് പാദത്തിൽ മികച്ച മുന്നേറ്റവുമായി ഐആർസിടിസി

‘അതിജീവിത പരാതിപ്പെട്ടതില്‍ ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. പരാതിപ്പെടുന്നതിന് തൊട്ടുമുമ്പായാണ് കേസ് അന്വേഷിക്കുന്ന എ.ഡി.ജി.പിയെ മാറ്റിയത്. ആ സംഭവങ്ങളെല്ലാം ഒന്നിച്ചുവന്നു എന്നത് ശരിയാണ്. പരാതിപ്പെട്ടതിന് അതിജീവിതയെ നമ്മുക്ക് കുറ്റം പറയാന്‍ പറ്റില്ല. അതിജീവിതയ്‌ക്ക് അവരുടെ ആശങ്കകള്‍ പങ്കുവെക്കാന്‍ പറ്റില്ല എന്നാണോ? അവര്‍ക്ക് അതിനുളള എല്ലാ അവകാശവും ഈ രാജ്യം നല്‍കുന്നുണ്ട്. അവര്‍ക്ക് പറയേണ്ട സമയത്ത് പറയാം എന്നാണ് എനിക്ക് പറയാനുളളത്’ റിമ കല്ലിങ്കൽ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button