ErnakulamNattuvarthaLatest NewsKeralaNews

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹം: കോടിയേരി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ, അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ പ്രതികരിച്ച്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയും സര്‍ക്കാരും അതിജീവിതയ്‌ക്കൊപ്പമാണെന്ന് കോടിയേരി പറഞ്ഞു. അതിജീവിതയുടെ താല്‍പര്യമാണ് സര്‍ക്കാരിന്റെ താല്‍പര്യമെന്നും പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താല്‍പര്യം കണക്കിലെടുത്താണ് നിയമിച്ചതെന്നും കോടിയേരി വ്യക്തമാക്കി. വനിതാ ജഡ്ജിയെ വെച്ചത് നടിയുടെ താല്‍പര്യം നോക്കിയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

കേസില്‍ ഏത് കാര്യത്തില്‍ ആണ് അതിജീവിതയുടെ താല്‍പര്യത്തിന് വിരുദ്ധമായി സര്‍ക്കാര്‍ നിന്നതെന്നും പരാതി ഉണ്ടെങ്കില്‍ നേരത്തെ കോടതിയെ അറിയിക്കേണ്ടതല്ലേയെന്നും കോടിയേരി ചോദിച്ചു. ‘തൃക്കാക്കര തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത്, നടിയുടെ പരാതി ദുരൂഹമാണ്. നടി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചരണമാണ്, അതിജീവിതയുടെ വിഷയത്തില്‍ യുഡിഎഫ് നടത്തുന്നത്. അതിജീവിതയുടെ പേരില്‍ യുഡിഎഫ് നടത്തുന്ന പ്രചാരണം, അവര്‍ക്കുതന്നെ തിരിച്ചടിയാകും. നടിയ്ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,’ കോടിയേരി വ്യക്തമാക്കി.

‘പനിക്കുള്ള ഗുളിക പോലും ഇല്ലാത്തൊരു സ്ഥിതിയാക്കിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം’: പ്രഫുൽ പട്ടേലിനെതിരെ ഐഷ

വിസ്മയ കേസിലെ കോടതിവിധി കേരള പൊലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലാണെന്നും സ്ത്രീ സുരക്ഷയില്‍, സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. കേസ് നടത്തിപ്പിലെ ജാഗ്രത ആണ് ഈ വിധിയിലൂടെ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button