ErnakulamKeralaNattuvarthaLatest NewsNews

കോടതിക്കെതിരായ പരാമർശം: ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരെ പരാമർശം നടത്തിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഹർജി. കോടതി അലക്ഷ്യം ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ എം.ആര്‍. ധനിൽ ആണ് ഹര്‍ജി നല്‍കിയത്. അഡ്വക്കേറ്റ് ജനറലിനാണ് അഭിഭാഷകന്‍ അപേക്ഷ നല്‍കിയത്.

കോടതികളില്‍ ആദ്യമേ വിധിയെഴുതി വച്ചു കഴിഞ്ഞു. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ബാക്കിയെല്ലാം അവിടെ കഴിഞ്ഞു, എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാമര്‍ശം. ഉന്നതനോടൊരു നീതി സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.

അദ്ധ്യാപികയെ തൂപ്പുകാരിയായി നിയമിച്ചത് സമ്മതത്തോടെ: വിശദീകരണവുമായി മന്ത്രി വി. ശിവന്‍കുട്ടി

‘കേസില്‍ ഇപ്പോള്‍ നടക്കുന്നത് നാടകം മാത്രമാണ്. പണമുള്ളവർക്കു മാത്രമേ കോടതികളിൽ പോകാൻ സാധിക്കുകയുള്ളൂ. എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാൻ സാധിക്കുകയുള്ളൂ. ഏതറ്റംവരെയും, എന്ത് അതിക്രമവും കാണിക്കാൻ സാധിക്കുകയുള്ളൂ. പാവപ്പെട്ടവർ ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്ന് നമ്മളോട് വിളിച്ചുപറയുകയാണ് കോടതികൾ. ഇപ്പോൾ നടക്കുന്നത് മുഴുവനും മറ്റു പല നാടകങ്ങളാണ്,’ ഭാഗ്യലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button