Latest NewsKerala

ഉപയോ​ഗിക്കാതെ കിടക്കുന്ന വീടുകളുടെ ഉടമസ്ഥരിൽനിന്ന് സർക്കാർ അധികനികുതി ഈടാക്കി സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനുപയോഗിക്കണം; ഡോ. മുരളി തുമ്മാരുകുടി

പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള റോഡുനിർമാണം എൻജിനീയർമാരെ പഠിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: ഉപയ​ഗിക്കാതെ കിടക്കുന്ന വീടുകളുടെ ഉടമസ്ഥരിൽനിന്ന് നിശ്ചിത തുക സർക്കാർ അധികനികുതിയായി ഈടാക്കി സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനുപയോഗിക്കണമെന്ന് ഐക്യരാഷ്ട്രസഭ ദുരന്തലഘൂകരണ സമിതി അധ്യക്ഷൻ ഡോ. മുരളി തുമ്മാരുകുടി.

ഇത് ഫ്ളാറ്റുകളുടെയും വീടുകളുടെയും വില കുറയാനും പുതിയ വീടുകളുടെ എണ്ണം കുറയാനും ഇടയാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാക്കമ്മിറ്റി പരിഷത് ഭവനിൽ സംഘടിപ്പിച്ച ‘പ്രളയാനന്തര കേരളവും സുസ്ഥിര വികസനവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 11 ലക്ഷത്തിലധികം വീടുകളും ഫ്ളാറ്റുകളും വെറുേത കിടക്കുമ്പോൾ ഇനിയും അധികമായി നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ നിയന്ത്രിക്കണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള റോഡുനിർമാണം എങ്ങനെ സാധിക്കുമെന്ന് നമ്മുടെ എൻജിനീയർമാരെ പഠിപ്പിക്കണം. ജപ്പാനിൽ കടലിനോടു ചേർന്ന് സംരക്ഷിത വനങ്ങൾ നിർമിച്ചാണ്‌ സുനാമിയെ പ്രതിരോധിച്ചത്. ഇതുപോലെ വിദേശരാജ്യങ്ങളിലെ നിർമാണപ്രവർത്തനങ്ങൾ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button