തിരുവനന്തപുരം•വയലിന്‍ മാന്ത്രികനും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ മൊഴി.
തൃശൂരില്‍ നിന്നും കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൊല്ലത്ത് വണ്ടി നിര്‍ത്തി താനും ബാലഭാസ്കറും കരിക്കിന്‍ ഷേക്ക് കുടിച്ചു. തുടര്‍ന്ന് വണ്ടിയോടിച്ചത് ബാലഭാസ്കറാണെന്നാണ് അര്‍ജുന്റെ മൊഴി.
ലക്ഷമിയും മകളും മുന്‍വശത്തെ ഇടതു സീറ്റിലായിരുന്നു. അപകടം നടക്കുമ്പോള്‍ താന്‍ പുറകിലെ സീറ്റില്‍ മയക്കത്തിലായിരുന്നുവെന്നും അര്‍ജുന്‍ പോലീസിന് മൊഴി നല്‍കി.
തൃശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ബാലഭാസ്കറും കുടുംബവും കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മകള്‍ തേജസ്വിനി ബാലയും ചികിത്സയിലിരിക്കെ ബാലഭാസ്കറും മരണമടഞ്ഞിരുന്നു. ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments