കോഴിക്കോട്: സോഷ്യല്‍മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം മീ ടൂ ക്യാമ്പെയിനാണ്. ഇത്ലൂടെ നിരവധി പ്രമുഖരമാണ് കുടുങ്ങിയിരിക്കുന്നത്. രാജ്യത്ത് തരംഗമായിക്കൊണ്ടിരിക്കുന്ന മീ ടൂ ക്യാമ്പെയിനില്‍ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരന് എം.മുകുന്ദന്.
മീ ടൂ പരാതികള്‍ക്ക് 20 വര്‍ഷമൊന്നും കാലാവധി പാടില്ലെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ ഉയരാത്ത പരാതികള്‍ തള്ളിക്കളയണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനായി നിയമമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ രംഗത്തും ഇപ്പോള്‍ മീടൂ ക്യാമ്പെയിന് തരംഗമായിക്കൊണ്ടിരിക്കുകയാണ്.
Post Your Comments