Latest NewsNewsInternational

പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് നല്‍കാന്‍ സെക്സ് വേണമെന്ന് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു: അധ്യാപകന് തടവ് ശിക്ഷ

മൊറോക്കോ: മൊറോക്കോയിലെ പ്രശസ്തമായ ഹസന്‍ സര്‍വകലാശാലയിലെ പെൺകുട്ടികള്‍ അധ്യാപകര്‍ക്കെതിരായി നടത്തിയ മീടൂ പോരാട്ടം ഫലം കണ്ടിരിക്കെയാണ്. രണ്ട് വര്‍ഷത്തിലേറെയായി നടത്തിവരുന്ന മുന്നേറ്റത്തിനാണ് ഫലം കണ്ടത്. ഇതേതുടർന്ന് പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് നല്‍കാന്‍ സെക്സ് വേണമെന്ന് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ട സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനെ കോടതി രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചു.

ഇതേ സര്‍വകാലാശാലയിലെ നാല് അധ്യാപകര്‍ സമാനമായ കേസില്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വഴി സോണിയാ തെറാബ് എന്ന കോളജ് വിദ്യാര്‍ത്ഥിനി നടത്തിയ ക്യാമ്പയിനുകള്‍ക്കൊടുവിലാണ് പെൺകുട്ടികള്‍ക്ക് നീതി ലഭിച്ചത്. ഈ പേജിലൂടെ തങ്ങളുടെ അനുഭവം പരസ്യമായി എഴുതാന്‍ ഇവര്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നൂറു കണക്കിന് പെണ്‍കുട്ടികളാണ് അധ്യാപകരില്‍ നിന്നും തങ്ങള്‍ക്കുണ്ടായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുകള്‍ നടത്തി.

കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ ഇപ്പോഴും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താം: കെബി ഗണേഷ് കുമാര്‍

മാര്‍ക്ക് കൂട്ടി നല്‍കാന്‍ സെക്സ് വേണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ അയച്ച മെസേജുകള്‍ അവര്‍ പുറത്തുവിട്ടു. അധ്യാപകരുടെ ആവശ്യങ്ങള്‍ നിരസിച്ചതിന്റെ പേരില്‍ തോല്‍പ്പിക്കപ്പെട്ട അനുഭവങ്ങളും പലരും എഴുതി. ഓരോ പേപ്പറിനും ഓരോ തവണ ഓറല്‍ സെക്സ് ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു അധ്യാപകന്‍ അയച്ച മെസേജും പുറത്തു വന്നു. ഇത്തരത്തിൽ പല വിധം പരാതികളാണ് വിദ്യാര്‍ത്ഥിനികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അവകാശം എന്ന നിലയിലാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുന്നതെന്നും നിരസിച്ചാല്‍ കുട്ടികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്നും ക്യാമ്പയിനിന് നേതൃത്വം നല്‍കിയ സാറാ ബിന്‍ മൂസ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button