തിരുവനന്തപുരം: ഇന്ത്യയിൽ പശുവിനെ തൊട്ടാല്‍ കലാപമാകുമെന്ന സ്ഥിതിയാണുള്ളതെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. പാവം മൃഗമാണെന്ന് പാഠപുസ്തകത്തില്‍ വായിച്ച പശുവിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്ന് ഓര്‍ക്കണമെന്നും, നടി നിഖില വിമൽ പറഞ്ഞതിനോട് താൻ യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read:ഇഞ്ചി കൂടുതലായി കഴിച്ചാൽ ആരോഗ്യത്തിന് ദോഷം
‘വീണ്ടും ജന്മമുണ്ടെങ്കില്‍ മലയാളിയായി ജനിച്ച് ഇവിടെ തന്നെ ജീവിക്കാനാണ് താല്പര്യം. ഏറ്റവും സുരക്ഷിതമായ കേരളത്തെ പിറകോട്ടുവലിക്കാനാണ് പലരും ശ്രമിക്കുന്നത്. അതിനെ പ്രതിരോധിക്കണം. അധ്യാപകരുടെ സൃഷ്ടിയാണ് കേരളം എന്നു പറഞ്ഞാല്‍ തെറ്റില്ല. അധ്യാപകര്‍ പൂര്‍ണമാകണമെങ്കില്‍ ഇടതു മനസ്സുള്ളവരാവണം’, മുകുന്ദന്‍ വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ ഒരു സ്ത്രീ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ് തന്റെ സ്വപ്നമെന്നും, സ്ത്രീകള്‍ക്ക് ഏതുസമയത്തും സ്വതന്ത്രരായി നടക്കാനാവാത്ത പോരായ്മ മാറണമെന്നും എം മുകുന്ദൻ കൂട്ടിച്ചേർത്തു.
Post Your Comments