ജയ്പുര്‍: രാജസ്ഥാനില്‍ 18 പേര്‍ക്കു കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം അമ്ബതിലേറെയായി. ജയ്പുരിലെ ശാസ്ത്രിനഗറിലാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത 10 കേസുകളാണ്. രോഗം പടരാൻ സാധ്യത ഉള്ളതിനാൽ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 22 ന് ആണ് സംസ്ഥാനത്ത് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അസുഖം ബാധിച്ചവരില്‍ മുപ്പതോളം പേര് സുഖംപ്രാപിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ശാസ്ത്രിനഗറിനു പുറത്തുള്ള ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രദേശം സന്ദര്‍ശിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1947-ല്‍ ആഫ്രിക്കന്‍ രാജ്യമായ യുഗാണ്ടയിലെ കുരങ്ങുകളിലാണ് രോഗം കണ്ടെത്തിയത്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ആദ്യമായി കണ്ടെത്തിയത് 2014 ല്‍ ആണ്. ചിക്കുന്‍ഗുനിയ, ഡങ്കിപ്പനി തുടങ്ങിയവയ്ക്കു കാരണമായ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴിയാണ് വൈറസുകള്‍ പകരുന്നത്. ഗര്‍ഭിണികളിലാണ് ഇത് കൂടുതല്‍ മാരകമാകുന്നത്. കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും.
Post Your Comments