ന്യൂഡല്‍ഹി: ജഡ്ജിയുടെ മകനും ഭാര്യയ്ക്കും പേഴ്സണല്‍ ഗണ്‍മാനില്‍ നിന്ന് വെടിയേറ്റു. ഗുരുഗ്രാമിലെ തിരക്കുള്ള തെരുവില്‍ നിന്നും വെടിവച്ച ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കൃഷ്ണകാന്ത് ശര്‍മ്മയുടെ ഭാര്യയ്ക്കും മകനുമാണ് വെടിയേറ്റത്. രണ്ട് വര്‍ഷമായി ജഡ്ജിയുടെ പേഴ്സണല്‍ ഗണ്‍മാനായ മഹപാല്‍ സിംഗാണ് വെടിവച്ചത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ അപകടനില തരണം ചെയ്തെങ്കിലും 18 വയസുള്ള മകന്‍ അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് നിരവധി പേരുടെ മുന്നില്‍വച്ചായിരുന്നു സംഭവം. ഷോപ്പിംഗിനായി അമ്മയെയും മകനെയും ഡല്‍ഹി ഗുരുഗ്രാമിലുള്ള ആര്‍ക്കേഡിയ മാര്‍ക്കറ്റിനടുത്ത് എത്തിച്ച് മഹിപാല്‍ വെടിയുതിര്‍ക്കുകയായിരുന്നു.വീണ് കിടന്ന മകനെ വലിച്ചിഴക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഗണ്‍മാന്‍ പിന്നീട് അതേ കാറില്‍ ഓടിച്ച് രക്ഷപെടുകയായിരുന്നു. സമീപത്തെ സി.സി ടിവിയില്‍ രക്ഷപെടുന്ന ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്.
വെടിവയ്പ്പിന് ശേഷം ജഡ്ജിയെ ഫോണ്‍ വിളിച്ച് കാര്യം പറയുകയും ചെയ്തതായി പൊലീസ് പറയുന്നു. കാറോടിച്ച അടുത്തുള്ള സദാര്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ അവിടെവച്ചും വെടിയുതിര്‍ത്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും മഹിപാല്‍ കടന്നുകളഞ്ഞു. ഇയാളെ പിന്നീട് ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments