കൊച്ചി: എടിഎം കവര്‍ച്ചക്ക് പിന്നില്‍ ഇതര സംസ്ഥാനക്കാരെന്ന് ഉറപ്പിച്ച് പോലീസ്. മൂന്നംഗ സംഘത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. മോഷണസംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് ജില്ലകളിലായി അഞ്ചിടങ്ങളില്‍ നടന്ന എടിഎം കവര്‍ച്ചക്കു പിന്നില്‍ ഒരേ സംഘമാണെന്ന് പോലീസിന് വ്യക്തമായിരുന്നു.കവര്‍ച്ചകളിലെ സമാനതകളാണ് പോലീസിനെ ഈ നിഗമനത്തില്‍ എത്തിച്ചത്.
ഇതര സംസ്ഥാനക്കാരായ മൂന്നംഗ പ്രൊഫണല്‍ കവര്‍ച്ച സംഘമാണ് മോഷണം നടത്തിയിരിക്കുന്നതെന്നും പോലീസ് ഉറപ്പിച്ചു കഴിഞ്ഞു.മൂന്നു പേരില്‍ രണ്ട് പേരാണ് എ ടി എമ്മുകളില്‍ കയറിയത്.ഒരാള്‍ വാഹനത്തിലിരിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. എ ടി എമ്മില്‍ നിന്നും ലഭിച്ചതിനു പുറമെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവിയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കോട്ടയം കോടിമതയില്‍ നിന്നും മോഷ്ടിച്ച പിക്കപ്പ് വാനാണ് ഇവര്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കോട്ടയം എറണാകുളം തൃശ്ശൂര്‍ ജില്ലകളിലെ എടിഎം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്.
Post Your Comments