Latest NewsKerala

തൃശൂരില്‍ വീണ്ടും എംഎടിഎം തകര്‍ത്തു

പ്രൊഫഷണല്‍ സംഘമല്ല എടിഎം തകര്‍ത്തതെന്നാണ് നിഗമനം

ചാവക്കാട്: തൃശൂരില്‍ മോഷ്ടാക്കള്‍ വീണ്ടും എടിഎം തകര്‍ത്തു. ചാവക്കാടുള്ള എസ്ബിഐ ബാങ്കിന്റെ എടിഎം ആണ് തകര്‍ത്ത നിലയില്‍ കണ്ടത്. അതേസമയം പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 17 ലക്ഷം രൂപയാണ് എടിഎംല്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് എടിഎം തകര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ ആളാണ് എടിഎം തകര്‍ന്ന വിവരം അധികൃതരെ അറിയിച്ചത്.

പ്രൊഫഷണല്‍ സംഘമല്ല എടിഎം തകര്‍ത്തതെന്നാണ് നിഗമനം. എടിഎമ്മിലെ സിസിടിവി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. ഈ മാസം കൊരട്ടി, തൃപ്പൂണിത്തുറ, ഇരുമ്പനം എന്നിവിടങ്ങളില്‍ എടിഎം തകര്‍ത്ത് കവര്‍ച്ച് നടന്നിരുന്നു.

അതേസമയം ടൗണില്‍ നിന്ന് അല്‍പം അകത്തേയ്ക്കുമാറി സ്ഥിതി ചെയ്യുന്ന എടിഎമ്മില്‍ പലപ്പോഴും പണം ഉണ്ടാവാറില്ലെന്ന് പരക്കെ ആരോപണം ഉണ്ട്. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടപാടിനായി എത്തിയ ആരെങ്കിലും എടിഎം സ്‌ക്രീന്‍ തല്ലിപ്പൊളിച്ചതാവാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button