KeralaNattuvarthaLatest NewsNews

കേരള ബാങ്ക് എ ടി എ മ്മുകളിൽ രണ്ടേമുക്കാൽ ലക്ഷം രൂപയുടെ തട്ടിപ്പ്

തിരുവനന്തപുരം: കേരള ബാങ്ക് എ ടി എ മ്മുകളിൽ രണ്ടേമുക്കാൽ ലക്ഷം രൂപയുടെ തട്ടിപ്പ്. മറ്റ് ബാങ്കുകളുടെ വ്യാജ എ ടി എം കാര്‍ഡുപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നതെന്നാണ് സൂചന. സംഭവത്തെത്തുടർന്ന് മറ്റു ബാങ്കുകളുടെ എ ടി എം കാര്‍ഡുപയോഗിച്ച്‌ കേരളാ ബാങ്കിന്റെ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ എ ടി എമ്മുകളിൽ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്.

Also Read:ആഫ്രിക്കന്‍ ഒച്ചിനെ തുരത്താൻ വ്യത്യസ്ത മത്സരം: വിജയിക്ക് ഓണം ബംബര്‍, ഇത് വെറും കളിയല്ല

തിരുവനന്തപുരം, കാസര്‍ഗോഡ്, കോട്ടയം ജില്ലകളിലെ എ ടി എമ്മുകളില്‍ നിന്നുമാണ് പണം തട്ടിയിട്ടുള്ളത്. ഉത്തര്‍പ്രദേശ് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം പിന്‍വലിച്ചിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ രണ്ട് എ ടി എമ്മുകളില്‍ നിന്ന് 90000 രൂപയാണ് നഷ്ടമായിരിക്കുന്നത്. കിഴക്കേകോട്ട, നെടുമങ്ങാട് എന്നിവിടങ്ങളിലെ എ ടി എമ്മുകളില്‍ നിന്നാണ് പണം നഷ്ടമായിട്ടുള്ളത്. നിലവിൽ ഉപഭോക്താക്കളുടെ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button