ന്യൂഡല്‍ഹി: ആധാര്‍ ഇല്ലെന്ന കാരണത്താല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച ഒന്‍പത് വയസുകാരിക്ക് രക്ഷയായി കേന്ദ്രമന്ത്രി. ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. നോയിഡയില്‍ നിന്നുമെത്തിയ ഒന്‍പത് കാരിയെ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയായ ലോക് നായക് ജയ് പ്രകാശ് നാരായണില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ കുട്ടിയെ പ്രവേശിപ്പിച്ചവര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഇടപെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരി സംഭവത്തില്‍ ഇടപെട്ടു.
Post Your Comments