ശ്രീനഗർ : അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ ജിയോളജിയിൽ ഗവേഷണം നടത്തുന്നതിനിടെയായിരുന്നു മനാൻ ബഷീർ വാനി ഭീകരപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. ചുരുക്കം സമയം കൊണ്ട് തന്നെ താഴ്വരയിലെ മോസ്റ്റ് വാണ്ടഡ് ഭീകരനായി മാറി മനാൻ വാനി.
സൈനിക സ്കൂളിലെ പഠനം , എൻ.സി.സിയിൽ പരിശീലനം, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ബ്രില്യന്റ് സ്റ്റുഡന്റ് .ഇതൊക്കെയായിരുന്നു മനാൻ വാനി . തെക്കൻ കശ്മീരിലെ ചിലർ സർവകലാശാലയിൽ പഠിക്കാനെത്തിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. രാജ്യത്തിനു വേണ്ടി സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റായി മാർച്ച് ചെയ്ത വാനിക്ക് മതഭീകരത കുത്തിവയ്ക്കപ്പെട്ടതോടെ മനംമാറ്റമുണ്ടായി. പുസ്തകം വിട്ട് ആയുധം കയ്യിലേന്തി. ഹിസ്ബുളിന്റെ കമാൻഡറായി.
അച്ഛൻ ബഷീർ വാനിയോട് വളരെയധികം അടുപ്പമുണ്ടായിരുന്നു മനാന് . അതുകൊണ്ട് തന്നെ മനാനെ തിരികെയെത്തിക്കാൻ അച്ഛൻ വഴിയും ബന്ധുക്കൾ വഴിയും സൈന്യം പരമാവധി ശ്രമിച്ചു.കാര്യമുണ്ടായില്ല. താഴ്വരയിലെ പുതിയ റിക്രൂട്ടുകളുടെ ആവേശമായി മാറിയ വാനിക്ക് പക്ഷേ അധികം ആയുസ്സുണ്ടായില്ല. ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വാനിയെ വധിച്ചു.
അടുത്തത് സാക്കിർ മൂസയാണെന്ന് സൈന്യം പ്രഖ്യാപിച്ചു കഴിഞ്ഞു.2016 നു ശേഷം ഹിസ്ബുളിന്റെയും ലഷ്കറിന്റെയും നിരവധി കൊടും ഭീകരരെയാണ് സൈന്യം വകവരുത്തിയത്. ബുർഹാൻ വാനിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തവരിൽ കീഴടങ്ങിയ ഒരാളെ ഒഴിച്ച് എല്ലാവരെയും സൈന്യം വധിച്ചു. അബു ദുജാന, സബ്സർ ഭട്ട് , സദ്ദാം പാഡർ തുടങ്ങിയ കൊടും ഭീകരർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു
Post Your Comments