Latest NewsNewsInternational

പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കറെ ത്വയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍

ലഷ്‌കര്‍-ഇ-തൊയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍. ഇക്കാര്യം ഇന്ത്യ ഗവണ്‍മെന്റ് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും ഇസ്രായേൽ പ്രസ്താവനയിൽ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലോ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള, അതിര്‍ത്തിക്കകത്തു നിന്നോ ചുറ്റുപാടില്‍ നിന്നോ തങ്ങള്‍ക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ മാത്രമേ ഇസ്രായേല്‍ പട്ടികയിൽ ഉൾപ്പെടുത്തൂ.

ഭീകരതയെ ചെറുക്കുന്നതില്‍ ഒരു ഏകീകൃത ആഗോള മുന്നണിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി ഈ തീയതിയില്‍ ലഷ്‌കറിനെ പട്ടികയിൽ ഉൾപ്പെടുത്താന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സംയുക്തമായി പ്രവര്‍ത്തിക്കുകയായിരുന്നു ഇസ്രായേല്‍ വ്യക്തമാക്കി.

മൊ​ബൈ​ൽ ഷോ​പ്പ് കു​ത്തി തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​: പ്ര​തി പി​ടി​യി​ൽ

നൂറുകണക്കിന് ഇന്ത്യന്‍ പൗരന്മാരുടെയും മറ്റുള്ളവരുടെയും കൊലപാതകത്തിന് ഉത്തരവാദികളായ ഒരു ഭീകരസംഘടനയാണ് ലഷ്‌കര്‍-ഇ-തൊയ്ബ. 2008 നവംബര്‍ 26ൽ ലഷ്കർ നടത്തിയ പ്രവര്‍ത്തനങ്ങള്‍, സമാധാനം തേടുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ഇപ്പോഴും ശക്തമായി പ്രതിധ്വനിക്കുന്നു. ഇസ്രായേല്‍ രാഷ്ട്രം, ഭീകരതയുടെ എല്ലാ ഇരകള്‍ക്കും, മുംബൈ ആക്രമണത്തില്‍ അതിജീവിച്ചവര്‍ക്കും ദുഃഖിതരായ കുടുംബങ്ങള്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു. മെച്ചപ്പെട്ടതും സമാധാനപൂര്‍ണവുമായ ഒരു ഭാവിയുടെ പ്രതീക്ഷയില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നു,’ ഇസ്രായേല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button