ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ സ്വരാജിന്റെ ഹർജി തള്ളി, വിചിത്ര വിധിയെന്ന് സ്വരാജ്
ഉവൈസ് അഹമ്മദ് വാസ, ബാസിത് ഫയാസ് കാലൂ, ഫഹീം അഹമ്മദ് മിര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സുരക്ഷാസേനയും നടത്തിയ ഓപറേഷനിലായിരുന്നു അറസ്റ്റ്. ഇവരുടെ പക്കല്‍ നിന്ന് മൂന്ന് ഗ്രനൈഡുകളും കണ്ടെടുത്തു.
പ്രതികള്‍ പൊലീസിന്റെയും സുരക്ഷാസേനയുടെയും നീക്കങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ തീവ്രവാദികള്‍ക്ക് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കണക്കിലെടുത്ത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. യു.എ.പി.എ അടക്കം നിരവധി വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Post Your Comments