Latest NewsNattuvartha

ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ മോഷ്ടിച്ചു; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തിരുവണ്ണാമല സ്വദേശി മുരുകനാണ് പിടിയിലായത്

താമരശ്ശേരി: ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ കൊമ്പുകൾ മോഷ്ടിച്ച സംഭവത്തിൽതമിഴ്‌നാട് സ്വദേശി അറസ്റ്റിലായി.പിടിയിലായത് തിരുവണ്ണാമല സ്വദേശി മുരുകനാണ് .താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് അറസ്റ്റ് ചെയ്തത്.

8 കിലോയോളം തൂക്കം വരുന്ന രണ്ട് കൊമ്പുകളും പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് കീഴിലെ എടത്തറ കണിയാട് ഭാഗത്തെ സ്വകാര്യ ഭൂമിയിലാണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്.

shortlink

Post Your Comments


Back to top button