KeralaLatest News

നഗ്നഫോട്ടോ തട്ടിയെടുത്ത് ബ്ലാക്ക് മെയിലിംഗ്; 19 കാരന്‍ പിടിയില്‍

ഫേസ്ബുക്ക് പരിചയത്തിലൂടെയാണ് പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ കൈവശപ്പെടുത്തിയത്

മലപ്പുറം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്ന ഫോട്ടോ വാങ്ങി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച പത്തൊമ്പതുകാരൻ പിടിയിൽ. കൊല്ലം ആദിനാട് സ്വദേശി നിഷാന്താണ് മലപ്പുറം കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.

നഗ്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും 15,000 രൂപ തട്ടിയെടുത്തിരുന്നു.

നിഷാന്ത് 25,000 രൂപ കൂടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ വീണ്ടും ബ്ലാക് മെയിൽ ചെയ്തു. ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

shortlink

Post Your Comments


Back to top button