നിരവധി ഓഫറുകളുമായ് ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡെയ്സിന് തുടക്കമിട്ടു. സ്മാര്‍ട്ട്ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് ഫ്ളിപ്കാര്‍ട്ട് നല്‍കുന്നത്. ഹോണര്‍ ഫോണുകളാണ് ബിഗ് ബില്യന്‍ ഡെയ്സിലെ താരം. ഹോണര്‍ 9എന്‍, ഹോണര്‍ 9 ലൈറ്റ്, ഹോണര്‍ 7എസ്, ഹോണര്‍ 9ഐ, ഹോണര്‍ 10, ഹോണര്‍ 7എ എന്നീ സ്മാര്‍ട്ഫോണുകള്‍ക്കാണ് വന്‍ ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്.
ഒക്ടോബര്‍ 11 മുതല്‍ 14 വരെയാണ് ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡെയ്സ്. എച്ച്ഡിഎഫ്സി ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ ഉപഭോക്താവിന് 10% വരെ കിഴിവ് ലഭിക്കും. കൂടാതെ ബജാജ് ഫിന്‍സെര്‍ഫ് കാര്‍ഡ് നോ കോസ്റ്റ് ഇഎംഐയും നല്‍കുന്നുണ്ട്.
മിഡ് റെയ്ഞ്ച് ഫോണായ ഹോണര്‍ 9എന്‍ 3+32ജിബി, 4+6ജിബി ഫോണുകള്‍ ബിഗ് ബില്യന്‍ ഡെയ്സില്‍ വാങ്ങുക വഴി 2000രൂപ വരെ ലാഭിക്കാനാകും. 19:9 ആസ്പെക്റ്റ് റേഷ്യോ ഡിസ്പ്ലേയാണ് ഹോണര്‍ 9 എന്നിനുള്ളത്. 79% സ്‌ക്രീന്‍ ബോഡി അനുപാതമുള്ള ഹോണര്‍ എന്‍ 9 മികച്ച ദൃശ്യാനുഭവമാണ് കാഴ്ച്ചവെക്കുന്നത്.
ഹോണര്‍ 10 ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡെയ്സില്‍ വാങ്ങുകയാണെങ്കില്‍ 8000 രൂപ വില കിഴിവ് ലഭിക്കും. 1.8ജിഗാ ഹെര്‍ട്ട്സ് ഒക്റ്റാ കോര്‍ പ്രോസസ്സര്‍, 6ജിബി റാം, 19:9 ആസ്പെക്റ്റ് റേഷ്യോ ഡിസ്പ്ലേ, 24 എംപി+16 എംപി ക്യാമറ, 3ഡി പോര്‍ട്രെയിറ്റ് മോഡ് എന്നിവയാണ് ഹോണര്‍ 10ന്റെ പ്രത്യേകതകള്‍.
അടുത്തിടെ വിപണിയിലെത്തിയ ഹോണര്‍ 7എസ് 6499 രൂപയ്ക്കാണ് ബിഗ് ബില്യന്‍ ഡെയ്സില്‍ നിന്ന് ലഭിക്കുന്നത്. ഫുള്‍ വ്യൂ ഡിസ്പ്ലേ, 13എംപി റിയര്‍ ക്യാമറ, എല്‍ഇഡി സെല്‍ഫി ലൈറ്റ് എന്നീ സൗകര്യങ്ങളുള്ള മികച്ച ബജറ്റ് ഫോണാണ് ഹോണര്‍ 7 എസ്. മറ്റെരു ബജറ്റ് ഫോണായ 7എ 13എം പി+2എംപി ഷാര്‍പ്പ് ഡ്യുവല്‍ ലെന്‍സ് ക്യാമറ, 8എംപി ഫ്രണ്ട് ക്യാമറ, അഡ്ജെസ്റ്റെബിള്‍ സെല്‍ഫി ടോണിങ് ലൈറ്റ് എന്നീ സൗകര്യങ്ങളുള്ള ഫോണ്‍ 7999 രൂപയ്ക്ക് ലഭിക്കും.
ഹോണര്‍ 9 ലൈറ്റ് 3+32ജിബി 9999 രൂപയ്ക്കും, 4+64 ജിബി വേരിയന്റിന് എക്സ്ചേഞ്ച് ഓഫറിലൂടെ 3000 രൂപ കിഴിവ് ലഭിക്കും. 13എംപി+2എംപി ഡ്യുവല്‍ ലെന്‍സ് ക്യാമറ പിഡിഎഎഫ് ഫാസ്റ്റ് ഫോകസ്, 659 ഒക്റ്റാ കോര്‍ പ്രോസസര്‍, 3000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഹോണര്‍ 9 ലൈറ്റിന്റെ പ്രത്യേകതകള്‍.
Post Your Comments