![](/wp-content/uploads/2024/03/yogi.gif)
ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ബോംബിട്ട് വധിക്കുമെന്നായിരുന്നു ഭീഷണി. തലസ്ഥാനമായ ലക്‌നൗവിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി കോള്‍ എത്തിയത്. പോലീസ് കണ്‍ട്രോള്‍ റൂമിലെ സിയുജി നമ്പറിലാണ് കോള്‍ വന്നത്. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ പോസ്റ്റിട്ട പോലീസുകാരന്‍ ഉടന്‍ തന്നെ ഭീഷണി നമ്പറിനെക്കുറിച്ച് പരാതി നല്‍കി. നിലവില്‍ പോലീസ് ഈ വിഷയത്തില്‍ അന്വേഷണം നടത്തുകയാണ്.
Read Also: പുരി ജഗന്നാഥ ക്ഷേത്രത്തിൽ അനധികൃതമായി കടന്നു: 9 ബംഗ്ലാദേശി സ്വദേശികൾ അറസ്റ്റിൽ
സെന്‍ട്രല്‍ സോണിലെ മഹാനഗര്‍ കോട്വാലിയിലെ സെക്യൂരിറ്റി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഉധം സിങ്ങിന്റെ പരാതിയിലാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ ബോംബിട്ട് വധിക്കുമെന്ന് വിളിച്ചയാള്‍ കോണ്‍സ്റ്റബിളിനോട് പറയുകയായിരുന്നു. നിങ്ങള്‍ എവിടെ നിന്നാണ് സംസാരിക്കുന്നതെന്ന് കോണ്‍സ്റ്റബിള്‍ ചോദിച്ചതോടെ ഉടന്‍ തന്നെ കോള്‍ വിച്ഛേദിത്തുകയായിരുന്നു.
Post Your Comments