ന്യൂഡല്‍ഹി: എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്ക് ഇതുവരെ ഒരു ടെലികോം കമ്പനിയും ചെയ്തിട്ടില്ലാത്ത സേവനം നല്‍കി ബിഎസ്എന്‍എല്‍.
ബിഎസ്എന്‍എല്ലിന്റെ അതിവേഗ ഇന്റര്‍നെറ്റ് ഫൈബര്‍ കണക്ഷനില്‍ ഒടിടി വേണ്ടാത്തവര്‍ക്ക് ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടിക്കൊടുക്കും. ഇങ്ങനെ ഒടിടി ഒഴിവാക്കിയുള്ള പ്ലാനുകള്‍ നിലവില്‍ വന്നിട്ടുണ്ട്.
Read Also: അര്‍ജുന്‍ ദൗത്യം: തിരച്ചില്‍ ദുഷ്‌കരമെന്ന് ഉത്തരകന്നഡ കളക്ടര്‍; ഏക പ്രതീക്ഷ ഈശ്വര്‍ മാല്‍പെയില്‍
പ്രതിമാസം 599, 699, 799 രൂപ നിരക്കിലുള്ള ഫൈബര്‍ ടു ദ ഹോം (എഫ്ടിടിഎച്ച്) പ്ലാനുകളിലാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്. മൊബൈല്‍ കമ്പനികള്‍ പ്ലാനുകള്‍ക്കൊപ്പം വോയ്ഡ് കോള്‍, എസ്എംഎസ്, ഡാറ്റ എന്നിവ ഉള്‍പ്പെടുത്തുന്നത് ട്രായ് പുനരാലോചിക്കുന്ന ഘട്ടത്തിലാണ് വേണ്ടാത്തതൊക്കെ ഒഴിവാക്കി ഉപയോക്താക്കളെ ബിഎസ്എന്‍എല്‍ സഹായിക്കുന്നത്.
ഒടിടി ആവശ്യമില്ലാത്തവര്‍ക്ക് അത് ഒഴിവാക്കി കൊടുക്കുന്നതിലൂടെ ഇന്റനെറ്റ് ട്രാഫിക് കുറയ്കാകന്‍ സാധിക്കും. ആവശ്യമില്ലാതെ ഒടിടി കമ്പനിക്ക് പണം കൊടുക്കുന്നതില്‍ നിന്ന് ബിഎസ്എന്‍എല്ലിന് ഒഴിവാകുകയും ചെയ്യാം. പുതിയ പ്ലാന്‍ പ്രകാരം 599 രൂയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 Mbps സ്പീഡില്‍ ഡേറ്റാ ലഭിക്കും. നേരത്തെ ഇത് 75 Mbps സ്പീഡായിരുന്നു. ഒടിടി ആവശ്യമില്ലെങ്കില്‍ റീചാര്‍ജ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രതിമാസം ഉപയോഗിക്കാവുന്ന ഡാറ്റ 4,000 ജിബി ആയി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.
Post Your Comments