പത്തനംതിട്ട: സഞ്ചാരപ്രിയർക്കായി മുളവീടുകൾ ഒരുങ്ങുന്നു . അടവി കുട്ടവഞ്ചി സവാരിക്ക് എത്തുന്നവർക്ക് താമസസൗകര്യമൊരുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ.
ഇവിടെയത്തുന്ന സഞ്ചാരികൾക്ക് താമസിക്കുന്നതിന് വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡി.ടി.പി.സി. തയ്യാറാക്കുന്നത്. മുള ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദപരമായ ഇരുനില വീടുകളാണ് പുതുതായി നിർമിക്കുന്നതെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്.അജയൻ പറഞ്ഞു .
ഡി.ടി.പി.സി.യുടെ ഫണ്ടിൽനിന്നുള്ള 77 ലക്ഷം രൂപ ചെലവിൽ ബാംബു കോർപ്പറേഷന്റെ ചുമതലയിൽ ഒരുവർഷം മുമ്പാണ് നിർമാണം ആരംഭിച്ചത് . കല്ലാറ്റിലെ മുണ്ടോംമൂഴിയിൽ നാല് വർഷം മുമ്പാണ് കുട്ടവഞ്ചി സവാരി തുടങ്ങിയത് . പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത്.
Post Your Comments