നെടുംകുന്നം: ഇടവെട്ടാൽ കണ്ടത്തിൽ ഭാഗത്ത് വീടുകളിൽ വെള്ളംകയറി. നെടുമണ്ണി തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ സമീപത്തെ എട്ടോളം വീടുകളിലാണ് വെള്ളംകയറിയത്. തുടർന്ന്, മൂന്ന് കുടുംബങ്ങളെ നെടുമണ്ണി പള്ളി ഓഡിറ്റോറിയത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.
Read Also : മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയുടെ സ്വർണാഭരണങ്ങൾ കവർന്നു: യുവാവ് അറസ്റ്റിൽ
തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. തോട്ടിലെ ജലനിരപ്പ് ഉയർന്ന് സമീപത്തെ പറമ്പുകളിലും പുരിയിടങ്ങളിലും വെള്ളംകയറി. വെള്ളം താഴുമെന്ന് കരുതി ആളുകൾ വീടുകളിൽ തന്നെ കഴിഞ്ഞു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തോട് കരകവിഞ്ഞതോടെ കണ്ടത്തിൽ ഭാഗത്തെ വീടുകളിൽ വെള്ളംകയറി. ഇതോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഇവരെ നെടുമണ്ണി ഫാത്തിമമാത പള്ളി ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു.
മഴ തുടർന്നാൽ മറ്റ് വീടുകളിലേക്കും വെള്ളംകയറാൻ സാധ്യതയുണ്ട്. നെടുംകുന്നം പഞ്ചായത്തിന്റെ തോടിനോട് ചേർന്നുള്ള വിവിധ ഭാഗങ്ങളിൽ വെള്ളംകയറി. മാന്തുരുത്തി തോടിന് സമീപവും നെത്തല്ലൂർ ഭാഗത്തും കൃഷിയിങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
Post Your Comments