കൊച്ചി: 2024ൽ കേരളത്തിൽ കുറഞ്ഞ ചെലവിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കുന്നതിനുള്ള പാർപ്പിട നയം യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ രാജൻ. കുറഞ്ഞ ചെലവിലുള്ള വീട് നിർമ്മാണം പ്രധാനപ്പെട്ട ചലഞ്ചായി മുന്നിൽ നിൽക്കുമ്പോൾ ഇത് യാഥാർത്ഥ്യമാക്കുന്നതിന് മികച്ച നയങ്ങളാണ് സർക്കാർ തലത്തിൽ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഫോഡബിൾ ഹൗസിങ് സമ്മേളനം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.
Read Also: സെപ്റ്റംബർ അവസാനിക്കാൻ ഇനി 8 ദിവസം മാത്രം! ഈ ബാങ്ക് അവധി ദിനങ്ങൾ നിർബന്ധമായും അറിയൂ..
സംസ്ഥാനത്തെ കാലാവസ്ഥ, ഭൂമിയുടെ സാഹചര്യം, ലഭ്യത തുടങ്ങിയ പ്രശ്നങ്ങൾ മനസിലാക്കി സമഗ്രമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരുമായി കൂടിയാലോചിച്ചാണ് പാർപ്പിട നയം സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രകൃതിയുടെ വിവിധ വിധത്തിലുള്ള വ്യതിയാനങ്ങളാൽ പ്രതിസന്ധി നേരിടുന്ന പ്രവചനാതീതമായ കാലാവസ്ഥയാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പല മാറ്റങ്ങളിലേക്കും കടന്ന് ചെന്ന് ഭൂമി, ഭവന സംബന്ധമായ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments