Latest NewsNewsIndiaCrime

‘വാടകവീട് അന്വേഷിക്കാനെന്ന വ്യാജേന വീടുകളിൽ എത്തി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് യുവാവ്’

ബംഗളുരു: വാടകവീട് അന്വേഷിക്കാനെന്ന വ്യാജേന വീടുകളിൽ എത്തി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് യുവാവ്. ഇയാൾ വസ്ത്രം മോഷ്ടിക്കുന്ന വീഡിയോ സഹിതം പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ബംഗളുരു രാജഗോപാൽ നഗർ പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വീടുകളുടെ ടെറസിൽ കയറി നഗ്നതാപ്രദർശനം നടത്തിയതിനും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതനിും ഇയാൾക്കെതിരെ പരാതിയുണ്ട്.

പുരുഷൻമാർ ഇല്ലാത്ത സമയത്താണ് ഇയാൾ വീടുകളിലെത്തി വാടകവീട് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലും ഇയാൾ എത്തിയിരുന്നു. വാടകയ്ക്ക് നൽകുമോ എന്ന് ചോദിച്ച് ഉള്ളിൽ കയറി വീട് മുഴുവൻ നോക്കുകയും കുളിമുറിയിൽ കയറുകയും ചെയ്യും. തുടർന്ന്, അടിവ്സ്ത്രങ്ങളും ബ്ലൗസുകളും മോഷ്ടിക്കുന്നതാണ് പതിവെന്നും പൊലീസ് പറഞ്ഞു.

വീട്ടിനുള്ളിൽ കടന്ന് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ കവര്‍ന്നു: മോഷ്ടാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

ഇയാൾ വസ്ത്രം മോഷ്ടിക്കുന്നതിനിടെ പ്രദേശവാസികളിലൊരാൾ വീഡിയോ പകർത്തിയിരുന്നു. വീട്ടിൽ അലക്കാനിട്ടിരുന്ന തുണികളിൽ നിന്ന് ഒരു ബ്ലൗസ് മോഷ്ടിക്കുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. ഈ വീഡിയോ സഹിതം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button