കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ചെല്ലാനത്തിന് സമീപം കണ്ണമാലി പ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. കണ്ണമാലി ചെറിയകടവ്, കട്ടിക്കാട്ട് പാലം, മൂര്‍ത്തി ക്ഷേത്രം പരിസരങ്ങളിലാണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയത്.
കടല്‍ഭിത്തി ഇല്ലാത്ത പ്രദേശത്താണ് വെള്ളം ഇരച്ചുകയറിയത്. ചെല്ലാനം പുത്തന്‍തോട് ബീച്ച് വരെ 7.35 കിലോമീറ്റര്‍ ടെട്രാപോഡ് കടല്‍ഭിത്തി ഉള്ളതിനാല്‍ ജനവാസ മേഖല സുരക്ഷിതമാണ്.
ബാക്കി ഭാഗത്തുകൂടി ടെട്രാപോഡ് കൊണ്ടുള്ള കടല്‍ഭിത്തി നിര്‍മിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Post Your Comments