Latest NewsGulf

ഗള്‍ഫിലെ ജോലിയ്ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ

വിസ അനുവദിക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി ആവശ്യം

കുവൈറ്റ് സിറ്റി: ഇനി മുതല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രം കൊണ്ട് ഗള്‍ഫില്‍ മികച്ച ജോലിയില്‍ പ്രവേശിക്കാമെന്ന് കരുതണ്ട. മാര്‍ക്ക് കൂടി പരിഗണിച്ച ശേഷം മാത്രം പ്രൊഫഷണലുകള്‍ക്ക് വിസ അനുവദിച്ചാല്‍ മതിയെന്നാണ് കുവൈറ്റ് മാനവശേഷി മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.

യൂണിവേഴ്‌സിറ്റി ഡിഗ്രിയുള്ള പ്രൊഫഷണലുകള്‍ക്ക് വിസ അനുവദിക്കുമ്പോള്‍, പഠനമികവ് കൂടി പരിഗണിക്കണമെന്നും സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ തേടി വരുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ ‘മികച്ച ജിപിഎ’ (ഗ്രേഡ് പോയിന്റ് ആവറേജ്) ഇല്ലത്തവരാണെങ്കില്‍ പെര്‍മിറ്റ് അനുവദിക്കേണ്ടതില്ലെന്നുമാണ് മന്ത്രാലയത്തിന്റെ തീരുമാനം.

സ്വദേശിവല്‍ക്കരണം നടപ്പിലാക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നാണ് വിവരം. കുവൈറ്റിലെ തൊഴില്‍ വിപണിയുടെ ഗുണമേന്മ വര്‍ധിപ്പിക്കാനും സ്വദേശിവല്‍ക്കരണ നടപടികള്‍ ത്വരിത പ്പെടുത്താനും വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button