ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി എന്‍.എസ്.എസ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തല്‍ തെറ്റാണെന്നും നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതിന് പൗരാണിക തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും എന്‍.എസ്.എസ് ഹര്‍ജിയില്‍ പറയുന്നു. സുപ്രീം കോടതിയുടെ വിധിയില്‍ നിയമപരമായി ഗുരുതര പിഴവുകളുണ്ടെന്നും ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇത് കൂടാതെ മതപരമായ ആചാരങ്ങള്‍ ഭരണഘടനയുടെ 14ാം അനുച്ഛേദ പ്രകാരം പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. പുനഃപരിശോധന ഹര്‍ജി പരിഗണിച്ചു തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ശബരിമല യുവതി പ്രവേശന വിഷയത്തിൽ തുടക്കം മുതൽ ശക്തമായ നിലപാടു സ്വീകരിച്ച പ്രസ്ഥാനമാണ് എൻഎസ്എസ്. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ ആദ്യ പുനപരിശോധനാ ഹർജിയും ഇന്ന് എൻഎസ്എസ് നൽകി.
വിധിയിൽ നിയമപ്രകാരം ഗുരുതര പിഴവുകളുണ്ടെന്നും, ആചാരാനുഷ്ഠാനങ്ങൾക്കുള്ള ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ആർത്തവമല്ല പ്രതിഷ്ഠയുടെ സ്വഭാവമാണ് നിയന്ത്രണത്തിനു കാരണം. ഭരണഘടനയുടെ 14-ാം അനുഛേദപ്രകാരം ആചാരങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകും. ഇത് അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി അല്ലെന്നുള്ള വാദം തെറ്റാണ്.
ഇതു സംബന്ധിച്ച പൗരാണിക തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇത് വിശദമായി പരിഗണിച്ചിരുന്നില്ല.കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണ് കേസ് ഫയൽ ചെയ്തത്. അതുകൊണ്ട് ഇതിന് സാങ്കേതികമായ നിലനിൽപ്പില്ല. പുനപരിശോധനാ ഹർജി പരിഗണിച്ച് തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. പീപ്പിൾ പോർ ധർമ്മ, ശബരിമല ആചാര സംരക്ഷണ ഫോറം, പന്തളം കൊട്ടാരം, കേസിൽ കക്ഷി ചേരാത്ത അയ്യപ്പ ഭക്തരുടെ ദേശീയ കൂട്ടായ്മ തുടങ്ങിയവരും ഹർജി നൽകി.
അതേ സമയം റിവ്യു ഹർജികൾ കോടതി പരിഗണിക്കുന്നത് വൈകിയേക്കും. ഈ മാസം 12 മുതൽ 22 വരെ പൂജാ ആഘോഷങ്ങളെ തുടർന്ന് കോടതി അവധിയാണ്. കൂടാതെ കേസ് പരിഗണിച്ച ജഡ്ജിമാരിൽ ചിലർ ഡൽഹിയിലില്ല. തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നതിനു മുമ്പ് കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ ചീഫ് ജസ്റ്റിനെ സമീപിക്കും.
Post Your Comments