ഇടുക്കി ജില്ലാ ആശുപത്രിയിലെ ട്രോളിയിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടർ കെ.ജീവൻ ബാബു കുട്ടിയെ വാരി പുണർന്ന് താലോലിച്ചു. കഴിഞ്ഞ നാലിന് രാവിലെ ഏഴിനാണ് ആശുപത്രിക്കുള്ളിലെ ഫാർമസിക്കു സമീപം ട്രോളിയിൽ മൂന്നുദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ലഭിച്ച കുഞ്ഞിന് ആകാശ് എന്ന് അവർ പേരു നൽകിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യ നില സംബന്ധിച്ചും ഭക്ഷണം നൽകുന്നതു സംബന്ധിച്ചും കളക്ടർ ആശുപത്രി ജീവനക്കാരോട് കൃത്യമായി ചോദിച്ച് അറിഞ്ഞു.
ആരോഗ്യവാനായ കുഞ്ഞിനെ ശിശുക്ഷേമ സമിതി അംഗം പ്രിന്റോയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിൽ നിന്നും കുട്ടിയെ ഏറ്റെടുത്ത് തൊടുപുഴ ജില്ലാ ഓഫീസിലെത്തിച്ചു. ഇവിടെ നിന്നും ആകാശിനെ തൊടുപുഴയിലുള്ള സേവ്യേഴ്സ് ഹോമിലേക്ക് മാറ്റി. ജില്ലാ ശിശു ക്ഷേമസമിതിക്ക് അഞ്ചാമത്തെ നവജാത ശിശുവാണ് ആകാശ്.
Post Your Comments