Latest NewsIndia

പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തിന് നിന്നും നീക്കാന്‍ പനീര്‍ശെല്‍വത്തിന്റെ ശ്രമം: വെളിപ്പെടുത്തലുമായി ടി.ടി.വി. ദിനകരന്‍

ദിനകരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഒപിഎസ്, സമ്മതിച്ചെങ്കിലും മറ്റ് ആരോപണങ്ങള്‍ തള്ളി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും എടപ്പാടി കെ. പളനിസ്വാമിയെ താഴെയിറക്കാന്‍ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തന്റെ സഹായം തേടിയെന്ന് അമ്മ മക്കള്‍ മുന്നേറ്റകഴകം നേതാവ് ടി.ടി.വി. ദിനകരന്‍. എന്നാല്‍ ദിനകരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഒപിഎസ്, സമ്മതിച്ചെങ്കിലും മറ്റ് ആരോപണങ്ങള്‍ തള്ളി. ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒ പി എസ്സുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ദിനകരന്റെ വെളിപ്പെടുത്തല്‍. ശശികലക്കെതിരെ പറഞ്ഞതിനും ചെയ്തതിനും എല്ലാം ക്ഷമ ചോദിച്ച ഒപിഎസ് എടപ്പാടിയെ താഴെയിറക്കാന്‍ സന്നദ്ധത അറിയിച്ചു.

പളനിസ്വാമിയെ താഴെയിറക്കി സാറിനെ ആ പദവിയില്‍ ഇരുത്താന്‍ ഞാന്‍ തയ്യാറാണ്. അതിന് വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് ഒപിഎസ്സിന്റെ സുഹൃത്ത് എന്നോട് പറഞ്ഞത്. ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു-ദിനകരന്‍ മധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ കൂടിക്കാഴ്ച നടത്തിയെന്നും എന്നാല്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ദിനകരന്‍ നിര്‍ബന്ധിച്ചതോടെ താന്‍ പിന്‍വാങ്ങിയെന്നും ഒപിഎസ് പറഞ്ഞു.

എടപ്പാടിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഇറക്കിവിട്ട്, തനിക്ക് മുഖ്യമന്ത്രിയാകണമെന്ന ഉദ്ദേശത്തോടെയാണ് ടിടിവി സംസാരിച്ചത്..അതോടെ ഞാന്‍ പിന്‍വാങ്ങി. ഒപിഎസ് പറഞ്ഞു. പിന്നീട് ടി ടി വിയെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും, കുറുക്കുവഴിയിലൂടെ തനിക്ക് മുഖ്യമന്ത്രിയാകേണ്ടെന്നും ഒപിഎസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button