KeralaLatest News

‘കട്ടയാളെ കയ്യോടെ പിടിച്ചു’ എന്നതിന്റെ പേരിലാണ് തനിക്കെതിരെ ആക്ഷേപങ്ങൾ ഉയരുന്നതെന്ന് ചെന്നിത്തല

ഡിസ്റ്റ്‌ലറി കമ്പനികള്‍ക്ക് പിന്നില്‍ പലരുടേയും ബിനാമികളാണ്

തിരുവനന്തപുരം: ‘കട്ടയാളെ കയ്യോടെ പിടിച്ചു’ എന്ന തെറ്റിനാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മാധ്യമത്തിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയ ദുരിതത്തിന്റെ മറവില്‍ കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയ അഴിമതിയാണ് താന്‍ പുറത്തു കൊണ്ടുവന്നത്. ഇതില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ ജാള്യതയിലാണ് മുഖ്യമന്ത്രി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഡിസ്റ്റ്‌ലറി കമ്പനികള്‍ക്ക് പിന്നില്‍ പലരുടേയും ബിനാമികളാണ്. ഈ അഴിമതിയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മദ്യരാജാക്കന്മാരുമായി ഒരു ‘ഡീലില്‍’ എത്തുകയായിരുന്നു. ഇനിയും കേരളത്തില്‍ വലിയ രീതിയില്‍ മദ്യം ഒഴുകാനുള്ള പദ്ധതികള്‍ ഈ സര്‍ക്കാര്‍ ഇട്ടിട്ടുണ്ട്. കഴിഞ്ഞ 19 വര്‍ഷമായി കേരളത്തില്‍ ഡിസ്റ്റ്‌ലറികള്‍ അനുവദിച്ചിട്ടില്ല. ഇത്ര തിടുക്കത്തില്‍ ഈ സര്‍ക്കാര്‍ അവ അനുവദിക്കേണ്ട കാര്യമെന്തായിരുന്നുവെന്നും ചെന്നിത്തല ചോദിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button