ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പുതിയ നിലപാട് വ്യക്തമാക്കി ആര്.എസ്.എസ് ദേശീയ നേതൃത്വം. സുപ്രീംകോടതി വിധി മറികടക്കുന്നതിന് സാധിക്കുന്ന തരത്തിലുള്ള നിയമനടപടികള്‍ പരിശോധിക്കണമെന്നും വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും ആര്‍എസ്എസ് സര് കാര്യവാഹക് വൈആര്‍ഇ ജോഷി ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനം പ്രാദേശികക്ഷേത്ര പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും വിശ്വാസികളുടെ വികാരം മാനിക്കാതെ വിധി വേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതി കൂട്ടരുതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരങ്ങള്‍ മാനിക്കുന്നെന്നാണ് ആര്‍എസ്എസ് ചചൂണ്ടിക്കാട്ടുന്നത്.
ലിംഗനീതി ചൂണ്ടിക്കാട്ടിയാണ് ഇതിന് മുമ്പ് ആര്‍എസ്എസ് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ശബരിമല വിധിക്ക് ശേഷം ജനങ്ങള്‍ അതിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ച് തുടങ്ങിയ സാഹചര്യത്തില്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ആര്‍എസ്എസ്.
Post Your Comments