
ഏലൂർ : സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഏലൂർ ഇഎസ്ഐ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് കൊല്ലം സ്വദേശി രാജേന്ദ്രനെ (50) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. കാലിനു പരിക്കേറ്റ യുവതിയെ എക്സറേ വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
Post Your Comments