![MOHINDAR GOYAL AAP MLA](/wp-content/uploads/2019/03/mohindar-goyal-aap-mla.jpg)
ന്യൂഡല്‍ഹി: പീഡനാരോപണത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എക്കെതിരെ കേസ് എടുത്തു. റിത്തല എംഎല്‍എ മോഹിന്ദര്‍ ഗോയലിനെതിരെ കേസ്. എൺഎല്‍എ പീഡിപ്പിച്ചെന്നു പറഞ്ഞ് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എംഎല്‍എ ആയ ഗോയല്‍ തന്നെ രണ്ട് വര്‍ഷം മുന്‍പ് മാനഭംഗപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പീഡന സമയത്ത് തനിക്ക് 40 വയസ്സ് ഉണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തി. പ്രശാന്ത് വിഹാര്‍ പോലീസാണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തിരിക്കുന്നത്. അതേസമയം പരാതിയില്‍ എംഎല്‍എയ്ക്കെതിരെ കേസ് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Post Your Comments