KannurKeralaNattuvarthaLatest NewsNews

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യെ​ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ് പിടിയിൽ

മ​ണ​ത്ത​ണ സ്വ​ദേ​ശി കൊ​ച്ചു​ക​ണ്ട​ത്തി​ൽ ഡാ​നി​യേലി​നെ​യാ​ണ് (47) അറസ്റ്റ് ചെയ്തത്

കൂ​ത്തു​പ​റ​മ്പ്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യെ​ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ് അ​റ​സ്റ്റിൽ. കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ് മ​ണ​ത്ത​ണ സ്വ​ദേ​ശി കൊ​ച്ചു​ക​ണ്ട​ത്തി​ൽ ഡാ​നി​യേലി​നെ​യാ​ണ് (47) അറസ്റ്റ് ചെയ്തത്. കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ഹ​രി​യും സം​ഘ​വും ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പ്രവീണ്‍ നെട്ടാരു വധക്കേസ് പ്രതികളുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്, ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി സൂചന

ഞാ​യ​റാ​ഴ്ച പ​ക​ൽ ആണ് സംഭവം. മു​റി​വി​ൽ മ​രു​ന്നു​വെ​ക്കാൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ 23​കാ​രി​യെ​യാ​ണ് ഡാ​നി​യ​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന്, യു​വ​തി കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : ബ്രാഹ്മിണ്‍സ് ഫുഡ് ഗ്രൂപ്പ് സ്ഥാപകന്‍ വി. വിഷ്ണു നമ്പൂതിരി അന്തരിച്ചു: ആദരാജ്ഞലികൾ അർപ്പിച്ചു പ്രമുഖർ

അ​റ​സ്റ്റ് ചെ​യ്ത ഡാ​നി​യേ​ലി​നെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കൂ​ത്തു​പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button