Latest NewsIndia

രണ്ട് വര്‍ഷത്തോളം ലൈംഗീകമായി പീഡിപ്പിച്ച പത്രാധിപരെ മാധ്യമ പ്രവര്‍ത്തക കഴുത്ത് ഞെരിച്ചു കൊന്നു

കേസില്‍ പാണ്ഡേയുടെ സ്ഥാപനത്തിലെ ജേണലിസ്റ്റ് ട്രെയിനിയാണ് അറസ്റ്റിലായത്

മുംബൈ: മൂന്നു ദിവസം മുമ്പ് മുംബൈയില്‍ നിന്നും കാണാതായ മൃതദേഹം കണ്ടെത്തി. മുംബൈയില്‍ നിന്നിറങ്ങുന്ന ‘ഇന്ത്യ അണ്‍ബൗണ്ട് ‘ എന്ന മാസികയുടെയും ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേയെ (44) മൃതദേഹമാണ്  ഭിവണ്‍ഡിയിലെ ഒരു പാലത്തിനു ചുവട്ടില്‍ നിന്നും കണ്ടെത്തിയത്. അതേസമയം ംഭവവുമായി ബന്ധപ്പെട്ട് അതേ സ്ഥാപനത്തിലെ പരിശീലന പത്രപ്രവര്‍ത്തകയെ അറസ്റ്റുചെയ്തു.

കേസില്‍ പാണ്ഡേയുടെ സ്ഥാപനത്തിലെ ജേണലിസ്റ്റ് ട്രെയിനിയാണ് അറസ്റ്റിലായത്. പത്രാധിപരുടെ പീഡനം സഹിക്കവയ്യാതെയാണ് കൊല നടത്തിയതെന്നാണ് യുവതിയുടെ മൊഴി. രണ്ടുവര്‍ഷമായി പാണ്ഡേ തന്നെ ലൈംഗികമായി ചൂഷണംചെയ്യുന്നുണ്ടെന്നും പലവട്ടം അപേക്ഷിച്ചിട്ടും ഉപദ്രവം തുടര്‍ന്നെന്നും അവര്‍ പറഞ്ഞു.

ചെറുകിടപ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നെങ്കിലും പാണ്ഡേയുടേത് ആഡംബരജീവിതമായിരുന്നു. മീരാറോഡില്‍ ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന പാണ്ഡേ മുംബൈയിലെ രാഷ്ട്രീയനേതാക്കളുമായും ഉദ്യോഗസ്ഥപ്രമുഖരുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

അതേസമയം പാണ്ഡേയുടെ പീഡനം സഹിക്കാതെയാണ് യുവതി മാസികയുടെ പ്രസാധകന്റെ സഹായത്തോടെ കൊല നടത്തിയത്. . ഒരുസ്ഥലം കാണിക്കാമെന്ന് പറഞ്ഞ് പാണ്ഡേയെ വെള്ളിയാഴ്ച ഭിവണ്‍ഡിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് പാലത്തിന് താഴെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പ്രോട്ടീന്‍ പൗഡര്‍ വെള്ളത്തില്‍ കലക്കിനല്‍കുകയും അബോധാവസ്ഥയിലായതോടെ പാണ്ഡേയെ കഴുത്തുഞെരിച്ച് കൊന്ന് പ്രസാധകന്റെ സഹായത്തോടെ മൃതദേഹം പുഴയിലേക്ക് ഇടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button