
തിരുവനന്തപുരം : തന്നെ ബിഗ്‌ബോസിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ച് ആ സുഹൃത്ത് ആരാണെന്ന് തുറന്നുപറയുകയാണ് ബിഗ്‌ബോസ് വിജയി സാബുമോന്‍. തരികിട എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സാബു പല പരിപാടികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ്.
താന്‍ ശരിക്ക് എന്താണെന്ന് ലോകത്തോട് വിളിച്ചുപറയാനുള്ള അവസരമായിരുന്നു സാബുവിന് ബിഗ്ബോസ് എന്ന ഷോ. കുറുക്കന്റെ ബുദ്ധിയുള്ള വ്യക്തി.
എന്നാല്‍, സാബുമോന്‍ നിഷ്‌കളങ്കനും സ്നേഹമുള്ളവനുമായിരുന്നുവെന്ന് മലയാളികള്‍ ബിഗ്ബോസിലൂടെ വിധി എഴുതി. തനിക്ക് കിട്ടിയ വിജയത്തിനെക്കുറിച്ച് സാബുമോന്‍ പറയുന്നതിങ്ങനെ..
എല്ലാവരും ഈ പരിപാടിയില്‍ പോകരുതെന്ന് പറഞ്ഞപ്പോള്‍ രാഹുല്‍ ഈശ്വറാണ് നിര്‍ബന്ധിച്ചത്, നീ പോകണമെന്ന് പറഞ്ഞ ഒരേ ഒരാള്‍. സാബു പറയുന്നു. താനിപ്പോള്‍ അതില്‍ നിന്ന് നോര്‍മല്‍ ആയിട്ടില്ലെന്ന് സാബു പറയുന്നു.
എന്നെ അറിയാവുന്നവര്‍ക്കിടയില്‍ തുറന്നു സംസാരിക്കുന്ന ഒരാളാണ്.. ആ ആളെയാണ് ബിഗ്ബോസില്‍ കണ്ടത്. മറയ്ക്കാനൊന്നുമില്ലായിരുന്നു.
എന്നെ അറിയുന്നവര്‍ അറിഞ്ഞാല്‍ മതിയെന്നൊരു മനസ്സാണ് ഉള്ളതെന്നും സാബു പറയുന്നു. എങ്ങനെ 100 ദിവസം അതിനുള്ളില്‍ തികച്ചുവെന്ന് അറിയില്ല.
ടെന്‍ഷനോടെ തന്നെയാണ് പോയതെന്നും സാബു പറയുന്നു.
Post Your Comments