Latest NewsInternational

സുനാമിയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ കൂടുതൽ സ്ഥലം കണ്ടെത്തുന്നു

ജക്കാര്‍ത്ത: സുനാമിയെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 832 കവിഞ്ഞു. സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ സുനാമിയില്‍ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും നാഷനല്‍ ഡിസാസ്റ്റര്‍ മൈഗ്രേഷന്‍ ഏജന്‍സി വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാൽ മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ കൂടുതൽ സ്ഥലം കണ്ടെത്താനുള്ള നടപടി സ്വീകരിക്കുകയാണ് ഇന്തോനേഷ്യൻ സർക്കാർ.

മൃതദേഹങ്ങൾ അഴുകുന്ന കാരണത്താൽ ബന്ധുക്കളെ കാത്തുനിൽക്കാതെ കൂട്ടത്തോടെ മറവ് ചെയ്യാനാണ്‌ സർക്കാർ തീരുമാനം. മരണസംഖ്യ ആയിരം കവിയാനും സാധ്യതയുണ്ടെന്ന് സർക്കാർ അറിയിച്ചു.

7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് 20 അടി വരെ ഉയരത്തില്‍ കൂറ്റന്‍ തിരകളുയര്‍ത്തി സുലവേസിയില്‍ സൂനാമിയുണ്ടായത്. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കു താഴെ ഇപ്പോഴും ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു കരുതുന്നത്. പല കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും സഹായം അഭ്യര്‍ഥിച്ചുള്ള നേര്‍ത്ത നിലവിളികള്‍ കേട്ടതായും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. രക്ഷാപ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നത് ദുരിതം രൂക്ഷമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button