Latest NewsNews

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? കൂട്ടുകാര്‍ തമ്മിലുള്ള തര്‍ക്കം കൊലയില്‍ കലാശിച്ചു

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? ഈ 21-ാം നൂറ്റാണ്ടിലിം നമ്മള്‍ ഈ ചോദ്യം ചോദിക്കാറുണ്ട്. എല്ലാവരെയും കുഴക്കുന്ന ഈ ചോദ്യം ഇന്റര്‍നെറ്റിലും കാണാറുണ്ട്. എന്നാല്‍, ഈ ഒരു ചോദ്യം യുവാവിന്റെ ജീവനെടുത്ത ഒരു വാര്‍ത്തയാണ് ഇന്തോനേഷ്യയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.

Read Also: ഷെയ്ഖ് ഹസീനയുടെ വിമാനം ഹിന്‍ഡന്‍ വ്യോമത്താവളം വിട്ടു, അടുത്ത ലക്ഷ്യസ്ഥാനം എവിടെയെന്ന് അവ്യക്തം

ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ജൂലൈ 24 -ന് തെക്കുകിഴക്കന്‍ സുലവേസി പ്രവിശ്യയിലെ മുന റീജന്‍സിയിലാണ് സംഭവം നടന്നത്. ഡിആര്‍ എന്നറിയപ്പെടുന്നയാളാണ് സുഹൃത്തായ കാദിര്‍ മര്‍കസിനെ വെട്ടിയത്. ആദ്യം ഡിആര്‍ കാദിറിനെ മദ്യപിക്കാന്‍ ക്ഷണിക്കുകയായിരുന്നു. കുറച്ച് മദ്യം അകത്ത് ചെന്നതോടെ ഡിആര്‍ കാദിറിനോട് ആ ചോദ്യം ചോദിച്ചു, കോഴിയാണോ ആദ്യമുണ്ടായത് അതോ മുട്ടയാണോ? അതോടെ, ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ വലിയ തര്‍ക്കം തന്നെ ഉടലെടുത്തു.

കൂടുതല്‍ വഴക്ക് വേണ്ട എന്ന് കരുതി വാഗ്വാദം അവസാനിപ്പിച്ച് കാദിര്‍ അവിടെ നിന്നും പോകാനിറങ്ങുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയില്‍ തന്റെ ബൈക്കില്‍ ഡിആര്‍ കാദിറിനെ പിന്തുടര്‍ന്നു. പിന്നീട്, കയ്യിലുണ്ടായിരുന്ന ഇന്തോനേഷ്യയിലെ ഒരു പരമ്പരാഗത ആയുധമുപയോഗിച്ച് കാദിറിനെ വെട്ടുകയും ചെയ്തു.

അടുത്തുണ്ടായിരുന്നയാളാണ് കാദിറിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിക്കുകള്‍ ഗുരുതരമായതിനാല്‍ കാദിര്‍ മരണപ്പെടുകയായിരുന്നു. പിന്നാലെ, ഡിആറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button