ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം പാെട്ടിത്തെറിച്ചു: ഇതിനു പിന്നാലെ വടക്ക് സുലവേസി പ്രവിശ്യയില്‍ നിന്ന് 800 പേരെ ഒഴിപ്പിച്ചു. പ്രദേശത്ത് ജാഗ്രത നിർദ്ദേശവും സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ലാവ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയെന്നും അഗ്നി പർവതം മൂന്ന് തവണ പൊട്ടിത്തെറിച്ചെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
read also: ആലപ്പുഴയില്‍ പക്ഷിപ്പനി, രോഗം കണ്ടെത്തിയത് താറാവുകളില്‍
സിത്താരോ ദ്വീപില്‍ നിന്ന് 838 പേരെയാണ് ഒഴിപ്പിച്ചതെന്നാണ് വിവരം. പർവത ചരിവുകളിലൂടെ ലാവ ഒഴുകുന്ന വീഡിയോകളും പുറത്തുവന്നു. അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന് മുൻപ് നിരവധി ഭൂകമ്പങ്ങളും ഉണ്ടായതായി സൂചനകളുണ്ട്.
Post Your Comments