KeralaLatest News

കന്യാസ്ത്രീയുടെ പരാതി മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ല: സിബിസിഐ

ഫ്രാങ്കോമുളയ്ക്കലിനെ പിന്തുണച്ച് കെസിബിസിയും ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തു വന്നിരുന്നു

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ സഭയെ കുറ്റപ്പെടുത്തുന്നതില്‍ വേദനയുണ്ടെന്ന് സിബിസിഐ. കന്യാസ്ത്രീയുടെ പരാതി പൂഴ്ത്തിവയ്്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സിബിസിഐ പറഞ്ഞു. അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് പാലാ സബ് ജയിലിലെത്തിയതിന് പിന്നാലെയാണ് സിബിസിഐയുടെ നിലപാട്.

നീതിന്യായവ്യവസ്ഥയില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും ഗൗരവതരവും സങ്കീര്‍ണവുമായ പരാതി പരിശോധിക്കാന്‍ സമയമെടുക്കുന്നത് സ്വാഭാവികമാണെന്നും സിബിസിഐ പറഞ്ഞു. ഫ്രാങ്കോമുളയ്ക്കലിനെ പിന്തുണച്ച് കെസിബിസിയും ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പിന്നാലെയാണ് കാഞ്ഞിരപ്പള്ളി ബിഷപ്പിന്റ ജയില്‍ സന്ദര്‍ശനം. മാര്‍ മാത്യു അറയ്ക്കല്‍ സഹായ മെത്രാന്‍ മാര്‍ ജോ,സ് പുളിയ്ക്കല്‍ മലങ്കല കത്തോലിക്ക രൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരാണ് ഫ്രാങ്കോയെ ജയില്‍ കണ്ടത്.

പത്ത് മിനിട്ട് ബിഷപ്പിനൊപ്പം ചിലവഴിച്ച മാത്യു അറയ്ക്കല്‍ നിരപരാധികള്‍ ശിക്ഷിപ്പെടാന്‍ പാടില്ലെന്ന് വിശദീകരിച്ച് ഫ്രാങ്കോക്ക് പിന്തുണ നല്‍കി. കന്യാസ്ത്രീ പിഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്ന് പറഞ്ഞ് ബിഷപ്പ് നയം വ്യക്തമാക്കുകയും ചെയ്തു. ഇതേസമയം ബിഷപ്പിനെതിരെയുള്ള പരാതിയില്‍ മാധ്യമങ്ങള്‍ വേട്ടയാടുന്നതില്‍ ഖേദമുണ്ടെന്ന് സിബിസിഐ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button