മലപ്പുറം: ബംഗളൂരുവിലെ ന്യൂജനറേഷന്‍ ജോബ്സ് കമ്പനിയുടെ പേരില്‍ വ്യാജ കോഴ്സ് നടത്തി വിദ്യാര്‍ഥികളില്‍ നിന്നും ഒന്നരക്കോടി തട്ടിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട്, തൊടുപുഴ പൂരപ്പുഴ കണിഞ്ഞി മുണ്ടിയാനിക്കല്‍ എബിന്‍ മാത്യുവിന്റെ പരാതിയില്‍ കേസെടുത്ത പെരിന്തല്‍മണ്ണ പൊലീസ്, പെരിന്തല്‍മണ്ണ സ്വദേശികളായ കുന്നപ്പള്ളി കാവുംപുറത്ത് വിജിത് (30), അഖില്‍ (30), എറണാകുളം ചൊവ്വര പള്ളത്തുകടവില്‍ അബ്ദുല്‍ കരിം എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് അന്വേഷണം ആരംഭിച്ചു.
എബിന്‍ മാത്യു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ന്യൂജനറേഷന്‍ ജോബ്സ് 2018 മുതല്‍ മെഡിക്കല്‍ സ്‌ക്രൈബിങ് രംഗത്ത് കോഴ്സ് നടത്തുന്നുണ്ട്. ചുരുങ്ങിയ കാലയളവില്‍ ജോലി ഉറപ്പാക്കാന്‍ സഹായകമായ സിപിഎംഎ കോഴ്സ് ആണ് നടത്തി വരുന്നത്. കമ്പനിയുടെ ഫ്രാഞ്ചൈസിയായ ലുമിനിസ് എന്ന സ്ഥാപനത്തിന് കേരളത്തില്‍ ഏഴോളം കേന്ദ്രങ്ങള്‍ ഉണ്ട്.
2023 വരെ കമ്പനിയുടെ ഡയറക്ടര്‍ ആിരുന്ന എംഎസ് അഖില്‍ അമിത ലാഭം ലക്ഷ്യം വെച്ച് സിപിഎംഎസ് എന്ന ഒറിജിനല്‍ പ്രോഗ്രാമിനു പകരം വ്യാജ പ്രോഗ്രാം നിര്‍മിച്ച് കബളിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഒറിജിനല്‍ പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ നല്‍കാം എന്ന് പരസ്യം ചെയ്ത് വിദ്യാര്‍ഥികളെ വ്യാജ പ്രോഗ്രാമില്‍ ചേര്‍ത്ത് പണം തട്ടിയെന്നാണ് പരാതി.
Post Your Comments